അഗളി: മില്ലറ്റ് വര്‍ഷത്തില്‍ വിജയഗാഥയുമായി അട്ടപ്പാടിയിലെ ചെറുധാന്യ സംസ് ക്കരണ കേന്ദ്രം. ഒരു വര്‍ഷത്തിനുള്ളില്‍ 7000 കിലോ ചെറുധാന്യങ്ങള്‍ സംഭരിച്ച് മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി. റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതില്‍ റാഗിയും ചാമയുമാണ് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. റാഗിയെ പൊടിയും മറ്റുള്ള വ അരിയുമാക്കിയാണ് മാറ്റുന്നത്. കൃഷി വകുപ്പിന് കീഴിലായി ഫാര്‍മര്‍ പ്രൊഡ്യുസേഴ്സ് ഓര്‍ഗനൈസേഷന് കീഴിലുള്ള 150-ലധികം വരുന്ന ചെറുധാന്യ കര്‍ഷകര്‍ സംസ്‌ക്കരണ കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കൃഷി വകുപ്പ് സംഭരിച്ച് സംസ്‌കരണ കേന്ദ്രത്തിലൂടെ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടാതെ കര്‍ ഷകര്‍ക്ക് നേരിട്ട് സംസ്‌കരണശാലയിലെത്തി ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനുള്ള സൗ കര്യവുമുണ്ട്. പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തി ക്കുന്നത്. കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന ചെറുധാന്യങ്ങള്‍ ഉത്പന്നങ്ങളാക്കി പൊതു വിപണിയില്‍ എത്തിക്കുകയാണ് കൃഷി വകുപ്പ്. കൂടാതെ കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ വിപണനമേളകളിലൂടെയും ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. റീബില്‍ഡ് കേരള അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ പേരിലാണ് നിലവില്‍ ഉത്പന്നങ്ങ ള്‍ വില്‍ക്കുന്നത്. ഫാര്‍മര്‍ പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന്റെ 9645298860 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാം.
310 കര്‍ഷകര്‍ക്കുള്ള ജൈവ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍
ആദ്യ ഘട്ടത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്ത അട്ടപ്പാടിയിലെ 310 മില്ലറ്റ് കര്‍ഷര്‍ക്കുള്ള ജൈവ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെ ന്നും പരിശോധന പൂര്‍ത്തിയായതായും സര്‍ട്ടിഫിക്കേഷന്‍ പെട്ടെന്ന് ലഭിക്കുമെന്നും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ലത പറഞ്ഞു. 1236 ചെറുധാന്യ കര്‍ഷകരില്‍ 926 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ ജൈവ ലേബലില്‍ വിദേശത്തേക്കുള്‍പ്പെ ടെ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. ജൈവരീതിയില്‍ തന്നയാണോ കൃഷി ചെയ്യുന്നതെന്ന് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പരിശോധന നടത്തിയാണ് ഇന്‍ഡോ സെര്‍ട്ട് എന്ന സ്വകാര്യ കമ്പനി മുഖേന സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.