കോട്ടോപ്പാടം: തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന വേങ്ങ – കണ്ടമംഗലം റോഡി ലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ പഴയകാല റോഡാ ണ് ഇത്. അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ മഹാക വി ഒളപ്പമണ്ണയുടെ പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്. അമ്പാഴക്കോട്, കൊടുവാ ളിപ്പുറം, കണ്ടമംഗലം, പുറ്റാനിക്കാട് വാര്‍ഡുകളില്‍ താമസിക്കുന്നവരുടെ പ്രധാന യാത്രാമാര്‍ഗങ്ങളിലൊന്നാണ് കൂടിയാണ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികളും നടത്തിയതോടെ തകര്‍ച്ച കൂടുതലായെന്നാണ് ആക്ഷേപം. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ വി.കെ.ശ്രീകണ്ഠന്‍ എം.പിയ്ക്കും, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യ്ക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. എം.എല്‍.എയുടെ ശ്രമഫലമായി സംസ്ഥാ ന ബജറ്റില്‍ ഒരു കോടി രൂപ റോഡിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രവര്‍ ത്തി നടന്നിട്ടില്ല. റോഡിലെ കുഴിയും ചെളിയും കാരണം യാത്ര ദുഷ്‌കരമാവുകയാണ്. എത്രയും വേഗം റോഡ് നവീകരിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണ ണമെന്നാണ് ആവശ്യം.