മണ്ണാര്‍ക്കാട്: മഴമൂലമുള്ള അപകട സാധ്യത മുന്‍കൂട്ടി കണ്ട് അപകടങ്ങള്‍ ഒഴിവാക്കണ മെന്ന് അഗ്നിരക്ഷാസേന വിഭാഗം ജില്ലാ ഓഫീസര്‍ ടി. അനൂപ് അറിയിച്ചു. കാലവര്‍ഷം ശക്തമാകുമ്പോള്‍ മരങ്ങള്‍ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടു ക്കണം.ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളില്‍ പുറത്ത് യാത്ര ഒഴിവാക്കുക. വൈ ദ്യുത ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം. കൂടാതെ പൊട്ടി ക്കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കരികിലേക്ക് പോകാതിരിക്കുക. വേഗം വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.പുഴകള്‍ മുറിച്ചുകട ക്കാന്‍ ശ്രമിക്കാതിരിക്കുക. കടത്തുകളില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ഉപയോഗി ക്കണമെന്നും അഗ്നിരക്ഷാ സേന വിഭാഗം ജില്ലാ ഓഫിസര്‍ നിര്‍ദേശിച്ചു.