അലനല്ലൂര്‍: ഒരുമയുടെ സന്ദേശം പകര്‍ന്ന് മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു.മൈലാഞ്ചിയില്‍ മൊഞ്ച് തീര്‍ത്ത കുഞ്ഞിക്കൈകള്‍, പെ രുന്നാള്‍ മഹത്വമോതുന്ന മാപ്പിളപ്പാട്ട് ആലാപനം, ആശംസ കാര്‍ഡുകള്‍ തയാറാക്കി കൂട്ടുകാര്‍ക്ക് നല്‍കല്‍ തുടങ്ങിയ ഈദാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസ മൃദ്ധമായ ഉച്ചഭക്ഷണവുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ നാലാം ക്ലാസ് ബാച്ചും സ്‌കൂള്‍ മാനേജരും സംഭാവന ചെയ്ത ചെമ്പുപാത്രങ്ങള്‍ ഉച്ചഭക്ഷണസമിതിക്ക് കൈമാറി.
സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ പി.യൂസഫ്, എം.പി.ടി.എ പ്രസിഡന്റ് റുക്‌സാന, പി.ടി.എ വൈസ് പ്രസിഡന്റ് രത്‌നവല്ലി, എം.പി.ടി.എ വൈസ് പ്രസിഡന്റ് ജംഷീന, സൗമ്യ, ഷമീര്‍ കല്ലായി, സുജിത് എന്നിവര്‍ സംസാരിച്ചു.
