മണ്ണാര്‍ക്കാട്: നാഷണല്‍ ആയുഷ്മിഷന്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ മണ്ണാര്‍ക്കാട് നഗരസഭയിലെ പോത്തോ ഴിക്കാവ് അംഗന്‍വാടിയില്‍ സൗജന്യ യോഗ പരിശീലനത്തിനായുള്ള ആയുഷ്- യോഗ ക്ലബ്ബ് തുടങ്ങി. ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി 15 ദിവസത്തെ സൗജന്യ യോഗ പരിശീലനം നല്‍കും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത ടീച്ചര്‍ ഉദ്ഘാ ടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീക്ക് റഹ്മാന് അധ്യക്ഷനായി. ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേ ശന് പദ്ധതി വിശദീകരണം നടത്തി. ഡോ.തബിത യോഗ ക്ലാസെടുത്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ, കൗണ്‍സിലര്‍ സൗദാമിനി, അച്ചുതനുണ്ണി, ബാലമുകുന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ ഷീല നന്ദിയും പറഞ്ഞു.