എടത്തനാട്ടുകര : ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് അല്‍ഫിത്വറ സ്‌ കൂളില്‍ നടത്തിയ മൈലാഞ്ചിയിടല്‍ മത്സരം വേറിട്ടതായി. രക്ഷിതാക്കള്‍ക്കാണ് മത്സ രം നടത്തിയതെങ്കിലും വിദ്യാര്‍ഥികളും ആവേശത്തോടെയാണ് പങ്കെടുത്തു. ഓരോ രക്ഷിതാവും അവരുടെ മക്കളുടെ കുരുന്നു കരങ്ങളില്‍ ഭാവനക്കനുസരിച്ചുള്ള ചിത്ര ങ്ങളും മറ്റും മൈലാഞ്ചിയില്‍ വരഞ്ഞെടുത്തപ്പോള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായത് വിജയികളെ കണ്ടെത്താന്‍ സംഘാടകരും ഏറെ ശ്രമപ്പെട്ടു. പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം നേടിയവര്‍ക്ക് മറ്റു സമ്മാ നവും നല്‍കി. പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍ ഉമ്മരന്‍, വൈസ് പ്രസിഡന്റ് കെ.പി. മുഹമ്മദ്, മാനേജിങ് കമ്മിറ്റി അംഗം എ. മുഹമ്മദ് സക്കീര്‍, പ്രിന്‍സിപ്പല്‍ പി. റൗഷീന, സ്റ്റാഫ് സെക്രട്ടറി സി.പി. സല്‍വ മോള്‍, മറ്റ് അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!