തകര്‍ന്നു കിടക്കുന്ന മുണ്ടക്കുന്ന് – കൈരളി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഡി. വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി അംഗം പി.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. എം.ജംഷീര്‍ അധ്യക്ഷനായി. മേഖല സെക്രട്ടറി എം. കൃഷ്ണകുമാര്‍, പ്രസിഡന്റ് എം.അമീന്, ബ്രാഞ്ച് സെക്രട്ടറി സി.യൂനസ്, എം.പി. ശിവ പ്രകാശ്, കെ.ഹരിദാസന്, സി.കൃഷ്ണദാസ്, ഇ.ഗഫൂര്‍, സി.ഉബൈദ്, പി.അഖില്‍, എം.പി. കൃഷ്ണദാസ്, പി.സജീഷ്, ടി.മനുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹി കള്‍: ഏറാടന്‍ അബ്ദുല്‍ സലാം (പ്രസിഡന്റ്), എം.ജഷീര്‍ (സെക്രട്ടറി).