കുമരംപുത്തൂര്‍: കല്ലടി ഹയര്‍ സെക്കന്‍ഡറി നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷിന്‍സിയ ഷെറിന്, അഞ്ജലി കൃഷ്ണ, ജിഷാന, റെന ഫാത്തിമ, ലിയാന എന്നിവരെയും പ്ലസ് വണ്‍ പരീക്ഷ യില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും അനുമോദിച്ചു. ഡോ.കെ.എ. കമ്മാപ്പ ഉദ്ഘാട നം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥികളായ ഡോ.കെ.എ.കമ്മാപ്പ, മലപ്പുറം ഡി.വൈ.എസ്.പി ഫിറോസ്.എം.ഷെഫീഖ് എന്നിവരേയും സ്കൂള്‍ മാനേജര്‍ കെ.സി.കെ.സയ്യിദ് അലി പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഷെഫീഖ്.എം.റഹ്മാന്, പ്രധാന അധ്യാപിക എം.എന്‍. ഷാജിനി, എം. കുഞ്ഞയമു എന്നിവര്‍ സംസാരിച്ചു.