മണ്ണാര്‍ക്കാട്: താലൂക്കിലെ വിദ്യാലയങ്ങളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആച രിച്ചു. ലഹരി വിരുദ്ധ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, മനുഷ്യചങ്ങല, ലഘുലേഖ വിത രണം, സ്റ്റിക്കര്‍ പതിക്കല്‍, സിഗ്നേച്ചര്‍ കാംപയിന്‍, പോസ്റ്റര്‍ പ്രകാശനം, വിവിധ മത്സര ങ്ങള്‍ എന്നിവ നടന്നു.

നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍. എസ്.എസ്, റെഡ്‌ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തി. പ്രിന്‍സിപ്പാള്‍ കെ.മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൗദ ടീച്ചര്‍ അധ്യക്ഷയായി. ഇന്റലിജന്‍സ് പാലക്കാട് എസ്.ഐ അബ്ദുല്‍ മുജീബ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എ.ഫസല്‍ റഹീം എ ന്നിവര്‍ ക്ലാസ്സെടുത്തു. കരിയര്‍ ഗൈഡന്‍സ് മണ്ണാര്‍ക്കാട് സബ്ജില്ലാ കണ്‍വീനര്‍ സാം സണ്‍ സെബാസ്റ്റ്യന്‍, എ.മുഹമ്മദാലി, അബ്ദുല്‍ ഗഫൂര്‍, കെ.പി.എ.സലീം, സ്റ്റാഫ് സെ ക്രട്ടറി റിയാസ്, സ്‌കൗട്ട് ഗൈഡ് അധ്യാപകരായ മുഹമ്മദ് അബ്ദുനസീര്‍, ഷമീര്‍ കരിമ്പ, സി.പി.മൊയ്തീന്‍, ഹസനുല്‍ ബന്ന, നിലൂഫര്‍ ടീച്ചര്‍, കെ.ടി.ഷമീന, കെ.ഷമീന, ജെ. ആര്‍.സി കണ്‍വീനര്‍മാരായ നസീര്‍ ബാബു, കെ.റസീന, കെ.സാബിറ,സി.ആശ, എം.വിനീത തുടങ്ങിയവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ലഹരി വിരുദ്ധ സര്‍ക്കിള്‍ ഒരുക്കി. ലഹരി സമൂഹത്തിലെ മഹാ വിപത്താണ് അത് മനുഷ്യനെ നാശത്തിലേക്കാണ് കൊണ്ടെത്തിക്കുക എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരി വിരുദ്ധ സര്‍ക്കിള്‍ ഒരുക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ലഹരി വിരുദ്ധ റാലി, പോസ്റ്റര്‍ രചന എന്നിവ സംഘടി പ്പിച്ചു. പ്രധാനാധ്യാപിക ടി.ആര്‍. രാജശ്രീ ടീച്ചര്‍, അധ്യാപകരായ എം.എസ്. മഞ്ജുഷ, പി.മന്‍സൂര്‍, എം. സൗമ്യ, എ. രുഗ്മിണി, കെ. നസീറ, സി. സനൂബിയ എന്നിവര്‍ നേതൃത്വം നല്‍കി.

കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.സി.സി ട്രൂപ്പ്, ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ലഹരിവി രുദ്ധ ദിനാചരണം മണ്ണാര്‍ക്കാട് എസ്.ഐ. സി.എ.സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ശ്രീധരന്‍ പേരഴി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദാലി, എന്‍.സി.സി അസോഷ്യേറ്റ് ഓഫിസര്‍ സുധീഷ് ഗുപ്ത, സി.പി.ഒമാരായ വി.പി.ശിവദാസ്, വിനോദ്.വി.നായര്‍, ജൂനിയര്‍ റെഡ്‌ക്രോസ് ക്ൗണ്‍സിലര്‍ ഇ.കെ.സൂര്യ, ഗൈഡ് ക്യാപ്റ്റന്‍മാരായ ടി.സ്വപ്‌ന,അഖില, ഹമീദ് കൊമ്പത്ത്, കെ.എസ്.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

കുളപ്പാടം എ.എല്‍.പി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനമാചരിച്ചു. പ്രധാന അധ്യാപിക പ്രിയ ടീച്ചര്‍, നാസര്‍ മാസ്റ്റര്‍, പ്രണവ്, അഞ്ജലി, പുഷ്പലത, ഹസീന, ഫസീന, പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി. എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി. പ്രധാന അധ്യാപകന്‍ ടി.പി.സഷീര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ടി.കെ.അഷ്‌റഫ് സന്ദേശം നല്‍കി. കണ്‍വീനര്‍ പി. ഫെബീന, ടി.ഷാഹിദ, ഷാഹിന ബേബി, കെ.ജുനൈദ്, കെ.വി.സഹല്‍, പി.മുഹമ്മദ് ഫരീദ് എന്നിവര്‍ നേതൃത്വം നല്‍കി. കച്ചേരിപ്പറമ്പ് എ.എം.എല്‍.രപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. പ്രധാന അധ്യാപിക ജാസ്മിന്‍ കബീര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നൗഫല്‍ താളിയില്‍, എസ്.ആര്‍.ജി കണ്‍വീനര്‍ വി.പി.റംല, അധ്യാപകരായ ഷറഫുന്നീസ, മുനീര്‍ താളിയില്‍, വിനോദ് കുമാര്‍, വി.കെ.രശ്മി, എന്‍.ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!