കാഞ്ഞിരപ്പുഴ : അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ ഇരുമ്പകച്ചോല-കൊര്‍ണക്കുന്ന് ഭാഗങ്ങളിലെ സാമൂഹ്യവിരുദ്ധശല്ല്യത്തിന് തടയിടാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍. മണ്ണാര്‍ ക്കാട് പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊര്‍ണക്കുന്ന് ഭാഗത്ത് പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഡാമിന് അകത്തേക്ക് അന്യവാഹനങ്ങള്‍ പ്രവേശിക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിരോധിച്ചാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

വിനോദ സഞ്ചാരികളുടെ മറവില്‍ വാഹനങ്ങളിലെത്തുന്ന യുവാക്കളടങ്ങുന്ന സംഘം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ഇരുമ്പകച്ചോല റോഡിലൂടെ ചുറ്റി വളഞ്ഞ് വേണം പ്രകൃതി സുന്ദരമായ ഈ സ്ഥലത്തേക്കെത്താന്‍. പൊലിസിന്റേ യോ ഉദ്യാനത്തിലെ സുരക്ഷാ ജീവനക്കാരുടെയോ ശ്രദ്ധ കാര്യമായി ഇവിടേയ്ക്കെ ത്തുന്നില്ലെന്നതാണ് ഇക്കൂട്ടര്‍ക്ക് ഗുണമാകുന്നത്. അണക്കെട്ടിനകത്തും വഴിയരുകി ലുമായി മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞും പൊട്ടിച്ചും ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചും പോകുന്നത് നാട്ടുകാര്‍ക്ക് തൊന്തരാവുകുന്നുണ്ട്. സൈ്വര്യമായി നടക്കാനാകാത്ത സാഹചര്യവുമായി.

സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ പ്രയാസം നേരിടേണ്ടി വരുന്നു. ഇതിനെതിരെ കൊര്‍ണക്കുന്നിലെ അലയന്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ സംഘടിക്കുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചു. പൊലിസ് ഇടപെട്ടതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി. എല്ലാവരുടേയും സഹായത്തോ ടെ കൊര്‍ണക്കുന്ന് ഭാഗത്ത് അന്യവാഹനങ്ങളെ നിയന്ത്രിക്കാന്‍ റോഡിന് കുറുകെ ചങ്ങല കെട്ടുകയും ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!