തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് പ്രസി ഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പ്രവീണ്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോര്‍ജ് തച്ചമ്പാറ, വാര്‍ഡ് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത.പി.അയ്യങ്കുളം, പ്രധാന അധ്യാപിക എ.വി.ബ്രൈറ്റി, പി.ടി.എ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ഷെറീക്ക, കെ.ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
