മണ്ണാര്‍ക്കാട്: താലൂക്കില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യ ത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി യൂണിവേഴ്‌സല്‍ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങി. ആറ് വര്‍ഷം മുമ്പ് ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടാ യിരുന്ന നായാടിക്കുന്ന് പ്രദേശത്തെ മുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കര ണം, ലഘുലേഖ വിതരണം, ഉറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊതുകുകളുടെ ഉയര്‍ന്ന സാന്ദ്രത കണ്ടെത്തിയ വീടുകളെ കുറിച്ചുള്ള വിവരം നടപടി കള്‍ക്കായി ആരോഗ്യവകുപ്പിന് കൈമാറും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്, ജെ.എച്ച്.ഐമാരായ രജിത രാജന്‍, കെ.എ.ഉമ്മര്‍, പി.പി ദീപ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ജി.വിപിന്‍, പി.ഷമീന, ലീഡര്‍ പി.അര്‍ജുന്‍, ക്യാപ്റ്റന്‍ പി.ജെ.മന്‍ജിമ, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.