തച്ചനാട്ടുകര : സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ശിവപ്രസാദിന് കുണ്ടൂര്‍ ക്കുന്ന് സ്‌കൂളില്‍ നല്‍കിയ ആദരം കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം അധ്യക്ഷനായി. ഒ.വി വിജയന്‍ സ്മാരക സമിതി പ്രസിഡന്റ് ടി.ആര്‍ അജയന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍മാ രായ ടി.എം. അനുജന്‍, വി.എം.വസുമതി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രധാ നാധ്യാപകന്‍ എം.എന്‍.നാരായണന്‍ പൊന്നാടയണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസി ഡന്റ് എം.ബീന മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.തങ്കം, പഞ്ചായത്ത് അംഗം എ.കെ.വിനോദ്, മണ്ണാര്‍ക്കാട് എഇഒ സി.അബൂബക്കര്‍, കെ.വി. പത്മജ, ടി.മോഹനദാസ്, ടി.വി.പ്രസന്ന,പിടിഎ പ്രസിഡന്റുമാരായ ഫസീല നൗഷാദ്, സി.പി.സൈതലവി, എ.പിടിഎ പ്രസിഡന്റുമാരായ കെ.ബിന്ദു, കെ.ഹയറുന്നീസ, പ്രിന്‍സിപ്പല്‍ പി.ജി.പ്രശാന്ത് കുമാര്‍, കെ.ശിവപ്രസാദ് തീര്‍ഥ സുഭാഷ്, എസ്.ആകര്‍ഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!