മണ്ണാര്‍ക്കാട്: പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ചുവടു വെച്ച മണ്ണാര്‍ക്കാട് സ്വദേശിനി ഫര്‍ഷാന. ഇന്ത്യന്‍ കരാട്ടെ ടീം പരിശീലന ക്യാംപിലേ ക്കാണ് തെങ്കര മണലടിയിലെ പി.പി.ഫര്‍ഷാന തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ക്യാംപില്‍ ഇടം നേടിയ ഏക മലയാളി കൂടിയാണ് ഇവര്‍.
ഡല്‍ഹിയില്‍ ഐജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 19,20 തീയതികളില്‍ നടന്ന സെലക്ഷ ന്‍ ട്രയല്‍സില്‍ വ്യക്തിഗത കത്ത, കുമിത്തെ വിഭാഗങ്ങളില്‍ വെള്ളിമെഡല്‍ നേടിയാ ണ് ഫര്‍ഷാന ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് മാസത്തെ പരിശീലന ക്യാംപി ല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് സെപ്റ്റംബറില്‍ ചൈനയില്‍ വെച്ച് നടക്കു ന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. 2022 ലെ ദേശീയ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും 2023ല്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. മണ്ണാര്‍ക്കാട് ചാമ്പ്യന്‍സ് കരാട്ടെ സ്‌കൂള്‍ ഡയറക്ടര്‍ സെന്‍സി അസീസ് പൂക്കോടനാണ് മുഖ്യപരീശീലകന്‍. സഹകപരിശീലകനും പാറശ്ശേരി സ്വദേശിയുമായ സി.കെ.സുബൈറാണ് ഫര്‍ഷാനയുടെ ഭര്‍ത്താവ്.