അഗളി: അട്ടപ്പാടിയിലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി താഴെ തട്ടി ലെത്തിക്കാനും പഠിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം. പിയുഷെത്തി. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗികളുമായി സംസാരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു. അട്ടപ്പാടിയിലെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനം വിലയിരുത്തി. നിലവില്‍ പാല ക്കാട് ജില്ലാ ആശുപത്രിയില്‍ മാത്രം ലഭ്യമാകുന്ന ക്ഷയരോഗികള്‍ക്കുള്ള മരുന്ന് അട്ടപ്പാ ടിയില്‍ തന്നെ ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. വിവിധ ആദിവാസി ഊരുകളും സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍, ക്ഷ യരോഗം, പോഷകാഹാരക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു. വിശദമായ റി പ്പോര്‍ട്്സമര്‍പ്പിക്കാന്‍ ജില്ലാ ടി.ബി ഓഫിസര്‍ ഡോ.സജീവിനെ ചുമതലപ്പെടുത്തി. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പോഷക പുനരധിവാസ കേന്ദ്രത്തിലെത്തി പോഷകാഹാര കുറവുള്ള കുട്ടികളുടെ മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ കൂടിയായാണ് സംസ്ഥാന ക്ഷയരോഗ ഓഫിസര്‍ കുടിയായ ഡോ.പി.എം.പിയുഷ് അട്ടപ്പാടിയിലെത്തിയത്. ജില്ലാ ടിബി ഓഫിസര്‍ ഡോ.സജീവ്, ലോക ആരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ.ഗായത്രി, ഡോ.അനൂപ്, അട്ടപ്പാടി ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വൈശാഖ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.