മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികള്‍ ചുമത ലയേറ്റു. അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ലയണ്‍സ് മുന്‍ ഡി സ്ട്രിക് ഗവര്‍ണര്‍ അഡ്വ. എം.ആര്‍. സൂര്യപ്രഭ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് അധ്യക്ഷനായി. വി.ജെ. ജോസഫ് (പ്രസിഡന്റ്), ഡോ. എസ്. ഷിബു (സെക്രട്ടറി), പി. ജോസഫ് (ഖജാന്‍ജി) എന്നിവരാണ് ചുമതലയേറ്റത്.കുമരംപുത്തൂര്‍ എല്‍.പി. സ്‌കൂളി ന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് പാലോടിനെ ചടങ്ങില്‍ ആദരിച്ചു. മയക്കു മരുന്നിനെതിരെ ബോധവത്കരണക്ലാസുകള്‍, ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനമായി.ഡിസ്ട്രിക് അഡൈ്വസര്‍ ഡോ. എസ്. ഷിബു, ഷൈജു, ജോണ്‍സണ്‍, പ്രദീപ് മേനോന്‍, മധു, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!