അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം പാലിയേ റ്റീവ് കെയര്‍ യൂണിറ്റിന് വീല്‍ചെയര്‍ നല്കി. ആത്മകം പ്രൊജക്ടിന്റെ ഭാഗമായി വി ദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും ശേഖരിച്ച പഴയ ന്യൂസ് പേപ്പറുകള്‍ വിറ്റ് കിട്ടിയ തുക വിനിയോഗിച്ചായിരുന്നു മാതൃകാപരമായ കാരുണ്യപ്രവര്‍ത്തനം. അലനല്ലൂര്‍ സിഎച്ച് സിയില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷന് മെമ്പറും സ്കൂള്‍ പി.ടി.എ പ്രസിഡന്റുമായ വി.അബ്ദുള്‍ സലീം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി.കെ ഉഷ, പി.ടി.എ വൈസ് പ്രസിഡന്റ് പി.നാസര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.റാബിയ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാമന്‍കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന് സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് സല്‍മ, അധ്യാപകരായ രതീഷ്, അബ്ദുല്‍ മുത്തലിഫ്, അബ്ദുല്‍ അസീസ്, ഷംന, പ്രോഗ്രാം ഓഫിസര്‍ സജ്ന എന്നിവര്‍ നേതൃത്വം നല്കി.