മണ്ണാര്‍ക്കാട്: ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മൂന്ന് സ്വര്‍ണ വും വെള്ളിയും നേടി കേരളത്തിന് അഭിമനമായി മാറിയ പി.ആര്യയെ സേവ് പയ്യനെ ടം കൂട്ടായ്മ ആദരിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നന്‍മ കുടുംബശ്രീ ക്യാന്റീന്‍ നടത്തുന്ന നഞ്ചപ്പനഗറിലെ സബിതയുടെ മകളാണ് ആര്യ. തൃശൂര്‍ സ്വദേശി അഭിജി ത്തിന്റേയും ജോഷി ഫ്രാന്‍സിസിന്റെയും കീഴിലാണ് പരിശീലനം. 2019 മുതല്‍ പഞ്ച ഗുസ്തിയില്‍ ജില്ലാ, സംസ്ഥാന, ദേശീയതല മത്സരങ്ങളില്‍ ഇരട്ട ഗോള്‍ഡ് മെഡല്‍ നേടി യിരുന്നു. 2019ല്‍ റുമാനിയയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്തിട്ടു ണ്ട്. 2022 തുര്‍ക്കിയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ രാജ്യത്തിന്റെ പതാകയേ ന്തി അഭിമാനമായി വെങ്കല മെഡലും നേടി. തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ബി. എസ്.സി ഗണിതശാസ്ത്രം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്യ. സാഹിത്യകാരനും സേവ് പയ്യനെടം കൂട്ടായ്മ രക്ഷാധികാരിയുമായ കെ.പി.എസ് പയ്യനെടം മൊമെന്റോ കൈമാറി. സേവം പയ്യനെടം കൂട്ടായ്മ കണ്‍വീനര്‍ റാഫി മൈലംകോട്ടില്‍, വാര്‍ഡ് മെമ്പര്‍ പി.അജിത്ത് എന്നിവര്‍ പങ്കെടുത്തു.
