മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം മാര്‍ച്ചില്‍ നട ത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് ആവശ്യപ്പെട്ടു. പ്ലസ്വണ് ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണ് നടത്താറുള്ളത്. ഈ പരീക്ഷയ്ക്കും മൂല്യ നിര്‍ണ്ണയത്തിനു മായി 15 അധ്യയന ദിവസം നഷ്ടമാകുന്നതിന്റെ പേരിലാണ് വാര്‍ഷിക പരീക്ഷയ്ക്കൊ പ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്താന്‍ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശ ദീകരണം. രണ്ട് വര്‍ഷത്തെ പരീക്ഷകള്‍ ഒരുമിച്ചെഴുതേണ്ടി വരുമ്പോള്‍ കുട്ടികളുടെ സമ്മര്‍ദം വര്‍ധിക്കുകയും ഇതു ഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെ ന്നും സംഘടന ചൂണ്ടിക്കാട്ടി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാതല മെമ്പര്‍ഷിപ്പ് കാംപയി ന് മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ.ഷൗക്കത്തലി ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി .സംസ്ഥാന സെക്രട്ടറി എം പി സാദിഖ്,കെ.എച്ച് ഫഹദ്,പി സി എം ഹബീബ് , ഫത്താഹ്,അബ്ദുല്‍ സലാം,കെ.അബ്ദുല്‍ റഷീദ്,സി സൈതലവി,എം പി ഷംജിദ് ,സി.പി മൊയ്തീന് എന്നിവര്‍ സംസാരിച്ചു.