മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി,പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ‘പ്ര തിഭാദരം- 2023 ‘ 20ന് രാവിലെ 9.30 നു കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേമ പദ്ധതി സമഗ്രയുടെ ഉദ്ഘാട നവും ഇതോടനുബന്ധിച്ച് നടക്കും. തെങ്കര ഗവ.എച്ച്.എസ്.എസ്, മണ്ണാര്‍ക്കാട് എം.ഇ. എസ്.എച്ച്.എസ്, നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് , കുമരംപുത്തൂര്‍ കല്ലടി എച്ച്. എസ്. എസ്, നെച്ചുള്ളി ഗവ.എച്ച്.എസ്, ചങ്ങലീരി ഇര്‍ഷാദ് എച്ച്.എസ്, കോട്ടോപ്പാടം കെ. എ.എച്ച്.എസ്, പൊറ്റശ്ശേരി എച്ച്.എസ് തുടങ്ങി മണ്ണാര്‍ക്കാട് മേഖലയിലെ 600ല്‍ ഏറെ എ പ്ലസ് വിജയികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോ ദിക്കും.വി.കെ.ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്കളത്തിലില് അധ്യക്ഷനാകും. നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്റ, വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ,ഷൗക്കത്ത് ,കെ.കെ ലക്ഷ്മിക്കുട്ടി, കെ.പി.എം സലിം മാസ്റ്റര്‍, ജസീന അക്കര ,സതി രാമരാജന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ പ്ലാനിങ് ക്ലാസിന് അഡ്വ.ബിലാല്‍ മുഹമ്മദ് നേതൃവത്വം നല്‍കും.പദ്ധതി ഡയറക്ടര്‍ സഹദ് അരിയൂര്‍, കോര്‍ഡിനേറ്റര്‍ ഷമീര്‍ പഴേരി തുടങ്ങിയ വര് സംസാരിക്കും.
![](http://unveilnewser.com/wp-content/uploads/2023/06/PORTAL-AD-SIZE-1050x252.jpg)