മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിക്കെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം.പൊതുജനങ്ങള്‍ക്ക് സാമാന്യ നീതി നല്‍കാത്ത ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയ ര്‍ന്നു.ഗൈനക്കോളജിസ്റ്റുകളുടെ പ്രവര്‍ത്തനം ജനവിരുദ്ധമാണെന്നും റഫറല്‍ ആശുപ ത്രിയായി താലൂക്ക് ആശുപത്രി മാറുന്നത് ശരിയല്ലെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂ ണ്ടിക്കാട്ടി.ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ യോഗത്തി ല്‍ തീരുമാനമായി.
മുതുവല്ലിയിലെ ശ്മശാനഭൂമി അധികം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് അളന്ന് തിട്ട പ്പെടുത്തും.ആരോപണ വിധേയനായ അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീസറെ ജനസമ്പര്‍ ക്കം കുറഞ്ഞ മറ്റേതെങ്കിലും വിലേജിലേക്ക് മാറ്റാന്‍ 20-ാം തിയതിക്കുള്ളില്‍ എച്ച്ആര്‍ എംഎസ് വഴി മാറ്റാന്‍ ജില്ലാകളക്ടറെ അറിയിച്ചിട്ടുള്ളതായി തഹസില്‍ദാര്‍ കെ ബാല കൃഷ്ണന്‍ പറഞ്ഞു.80ല്‍പരം റെയ്ഡുകള്‍ നടത്തി മൂന്ന് കിലോ ഹാന്‍സ് പിടിച്ചെടുത്തതായി എക്‌സൈസ് പ്രതിനിധി അറിയിച്ചു.എക്‌സൈസിന്റെ പ്രവര്‍ത്തനത്തെ യോഗം അഭി നന്ദിച്ചു.നെല്ലിപ്പുഴ അട്ടപ്പാടി റോഡ് പ്രവൃത്തിയില്‍ ഈ മാസം കരാര്‍ ഒപ്പിടുമെന്ന് പി ഡബ്ല്യുഡി പ്രതിനിധി അറിയിച്ചു.
അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ മരുന്നുകള്‍ ലഭ്യമാണെന്നും ആരോഗ്യകേന്ദ്രം പരിധിയില്‍ 13പേരില്‍ മന്ത് പരിശോധന നടത്തിയതില്‍ അഞ്ച് പേ ര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇവര്‍ക്ക് മരുന്ന് നല്‍കിയതായും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു.മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ എം ഉണ്ണീന്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍,പൊതുപ്രവര്‍ത്തകരായ പി ആര്‍ സുരേഷ് ,മണി കണ്ഠന്‍ പാലോട്,വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.