മണ്ണാര്‍ക്കാട്: കേരളത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്കെതിരെ ഒന്നി ച്ചു നിന്ന് പോരാടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നുണകളാല്‍ സൃഷ്ടിക്കപെട്ട ‘ദ കേരള സ്റ്റോറി’ എന്ന സിനിമ ഒരു സംഘപരിവാര്‍ സൃഷ്ടിയാണ്. കേര ളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാതയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങ ളാണ് സംഘപരിവാര്‍ പലവഴിക്കും നടത്തികൊണ്ടിരിക്കുന്നത്.കേരളത്തില്‍ നിലനി ല്‍ക്കുന്ന സൗഹാര്‍ദ്ധവും സമാധാനാന്തരീക്ഷവുമാണ് ബി.ജെ.പി യുടെ മുന്നിലെ യഥാ ര്‍ത്ഥ വെല്ലുവിളിയെന്നും അത് തകര്‍ക്കാന്‍ വേണ്ടി സംഘപരിവാര്‍ ഏത് വഴിയും സ്വീ കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡ ന്റ് ജമാല്‍ എടത്തനാട്ടുകര അധ്യക്ഷനായി.വിവിധ രാഷ്ട്രീയ കക്ഷി യുവജന സംഘട നാ നേതാക്കളായ അഹമ്മദ് അഷ്‌റഫ്,മുഹമ്മദാലി അന്‍സാരി,സദഖത്തുള്ള പടലത്ത്, സിദ്ദീഖ് മച്ചിങ്ങല്‍,സഈദ് ഇബ്രാഹിം,അഡ്വ.നാസര്‍ കൊമ്പത്ത്,ഗിരീഷ് ഗുപ്ത,ഷമീര്‍ പഴേരി,പി സി ഇബ്രാഹിം ബാദുഷ,കെ ടി റുഖിയ,അസ്‌ലം അരിയൂര്‍, മാധ്യമപ്രവര്‍ ത്തകന്‍ എം കെ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി കെ. മൂസ സ്വാഗതവും മണ്ഡലം കമ്മറ്റി അംഗം സി. അഷറഫ് നന്ദിയും പറഞ്ഞു.