മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്കിടെ വെട്ടിച്ചുപോകാന്‍ ശ്രമിച്ച ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീക്ക് പരിക്ക്.പരിക്കേറ്റത്. തിരക്കേറിയ ജങ്ഷനില്‍ അനവസരത്തിലുള്ള പരിശോധനയാണ് അപകടത്തിന് കാര ണമായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.മോട്ടോര്‍ വാഹ ന വകുപ്പിന്റെ വാഹനം തടഞ്ഞു.ശനിയാഴ്ച രാവിലെ 11ന് കുമരംപുത്തൂര്‍ താഴേ ചുങ്ക ത്താണ് സംഭവം.പെരിമ്പടാരി നെല്ലിക്കവട്ടയില്‍ ജമീല (64)നാണ് പരിക്കേറ്റത്.ഇവരുടെ കാലിലാണ് ബൈക്കിടിച്ചത്.എല്ലിന് പൊട്ടലുള്ളതായാണ് വിവരം.ഇവരും ബൈക്കോടി ച്ചിരുന്ന കൊടക്കാട് പൊതുവച്ചോല മുഹമ്മദ് ഷാഫി (23) കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവമറിഞ്ഞ് മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തിയിരുന്നു.അപകടമുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റുസൂചന ബോര്‍ഡുകളോ ഇല്ലാത്ത കുമരംപുത്തൂര്‍ ചുങ്കം ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുകയാണ്.