മണ്ണാര്‍ക്കാട്: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണവും മാര്‍ച്ച് 14ന് രാവിലെ പത്ത് മണിക്ക് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 മണിക്ക് സമസ്ത ട്രഷററായിരുന്ന മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാരുടെ മഖ്ബറ സിയാറത്ത് മുണ്ടേക്കരാട് ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
9.30 ന് എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് സി മുഹമ്മദലി ഫൈസി സമ്മേളന നഗരി യില്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് സമ്മേളന പ്രതിനിധികളുടെ രജിസ്േ്രടഷന് നട ക്കും.എസ് കെ ജെ ക്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കും.10 മണിക്ക് സമസ്ത താലൂക്ക് പ്രസിഡന്റ് കെ സി അബൂബക്കര്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജനറല്‍ കണ്‍വീനര്‍ അലവി ഫൈസി കുളപ്പറമ്പ് സ്വാഗതം പറയും, ക്യാമ്പ് അമീര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.അഡ്വ. എന്‍ ഷംസുദ്ധീന്‍ എം എല്‍ എ മുഖ്യാതിഥിയാവും.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ,ആസിഫ് ദാരിമി പുളിക്കല്‍,അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ആത്മീയത, ആദര്‍ശം,പ്രാസ്ഥാ നികം എന്നീ സെഷനുകളില്‍ വിഷയാവതരണം നടത്തും.
ഉച്ചക്ക് ശേഷം മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണം, സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും ,സി പി ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും സമസ്ത: പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയ്യും ഉല്‍ഘാടനം ചെയ്യും.എസ് വൈസ് എസ് ജില്ലാ സെക്രട്ടറി ജി എം സ്വലാ ഹുദ്ധീന്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.എസ് കെ ജെ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കുടക് ആമുഖ പ്രഭാഷണം നിര്‍വഹിക്കും.മ ണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ ഫായിദ ബഷീര്‍ മുഖ്യാതിഥിയാവും.സമ്മേളനത്തി ന്റെ ഭാഗമായി പ്രഖ്യാപന സമ്മേളനം, ലീഡേഴ്‌സ് മീറ്റ് ,പഞ്ചായത്ത് – യൂണിറ്റ് നേതൃ സംഗമങ്ങള്‍ .മഹല്ല് തല കൂട്ട സിയാറത്ത് ,മദ്‌റസ തലങ്ങളില്‍ പതാക ദിനം , സ്മൃതി യാത്ര ,വളണ്ടിയര്‍ മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.മണ്ണാര്‍ക്കാട് താലൂ ക്കിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും തിരെഞ്ഞെടുക്കപ്പെട്ട 1450 പ്രതി നിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധികള്‍ക്ക് വിപുലമായ സംവിധാനങ്ങ ളാണ് ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ കെ സി അബൂബക്കര്‍ ദാരിമി ,സി മുഹമ്മദ് അലി ഫൈസി ,ടി ടി ഉസ്മാന്‍ ഫൈസി ഹബീബ് ഫൈസി കോട്ടോപ്പാടം ,അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ ,ടി കെ സുബൈര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.