കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നടന്ന സൈ-ലാന്‍ഡ് എക്‌സ്‌പോ 2023 ശ്രദ്ധേയമായി. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. ബാലചന്ദ്രന്‍ അധ്യക്ഷനായി.പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജും എം.ഇ.എസ് കല്ലടി കോളജും ചേര്‍ന്നൊരുക്കിയ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് തല പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നവ്യാനുഭവമായി. കുട്ടികള്‍ക്ക് പുറമെ സമൂഹത്തിനും രക്ഷിതാക്കള്‍ക്കും കൂടി ഉപകാരപ്രദമാകുമെന്ന ലക്ഷ്യ ത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഹെല്‍ത്ത് ചെക്കപ്പും നടത്തി. എം. ഇ.എസ് കല്ലടി കോളജിലെ ബോട്ടണി, കെമിസ്ട്രി, ഫുഡ് ടെക്‌നോളജി വിഭാഗ ങ്ങളൊരുക്കിയ ഫോ ട്ടോ പ്രദര്‍ശനവും, കുട്ടികള്‍ നിര്‍മിച്ച എല്‍.ഇ.ഡി ബള്‍ബ് സ്റ്റാളുകളും ശ്രദ്ധേയമായി. സമീപ പ്രദേശത്തെ സ്‌കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥി കളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദര്‍ശനം കാണാനെത്തി. മാനേജര്‍ സി.പി ഷിഹാബുദ്ദീന്‍, എച്ച്. എം ടി.ശാലിനി, കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു.പി. വര്‍ഗ്ഗീസ്, മോഹന്‍ദാസ്, ടി എസ് ശ്രീവത്സന്‍ സംബന്ധിച്ചു.
