മണ്ണാര്‍ക്കാട്: സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ എസ് വൈ എസ് കോങ്ങാട് സോണ്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് ഈ മാസം 26ന് കല്ലടിക്കോട് ദീപാ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു.രാവിലെ ആറ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ നീണ്ട് നില്‍ ക്കുന്ന പരിപാടിയില്‍ സോണ്‍ പരിധിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറില ധികം പ്രതിനിധികളും ആയിരത്തിലധികം പൊതുജനങ്ങളും പങ്കെടുക്കും.മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും.സയ്യിദ് യാസീന്‍ ജിഫ്‌രി കല്ലടിക്കോട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഇസ്‌ലാം ,സാമൂഹി കം,സാംസ്‌കാരികം,സോഷ്യല്‍ ആക്ടിവിസം,കൃഷി,തൊഴില്‍,സംരഭകത്വം,പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍,വിദ്യാഭ്യാസം,ആരോഗ്യം,പരിസ്ഥിതി,ലിബറലിസം തുടങ്ങിയ സെഷനുകള്‍ക്ക് സാദിഖ് സഖാഫി പെരിന്താറ്റിരി,അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍,ഉമര്‍ മാസ്റ്റര്‍ ഓങ്ങല്ലൂര്‍,ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി,മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ഡോ.നാസര്‍ വരോട്,അബൂബക്കര്‍ ആവണക്കുന്ന്,യഅ്ഖൂബ് പൈലിപ്പുറം,ഡോ. നാഫി അ് പാലക്കാട്,മുജീബ് കാഞ്ഞിരപ്പുഴ,യൂസുഫ് ഇല്ലിക്കോട്ടുകുര്‍ശ്ശി,മുനീര്‍ പാഴൂര്‍, സിബ്ഗ ത്തുള്ള സഖാഫി,എം എസ് നാസര്‍,പി മൊയ്തീന്‍കുട്ടി,ജമാല്‍ മുഹമ്മദ്,അബ്ദുള്‍ ഹക്കീം തുടങ്ങിയ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ നേതൃ ത്വം നല്‍കും.വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യാസീന്‍ ജിഫ്‌രി കല്ലടിക്കോട്, അമാനു ള്ള കിളിരാനി,മുഹമ്മദ് ഷാജി,സൈഫുദ്ദീന്‍ അല്‍ഹസനി,ജാബിര്‍ ഉനൈസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
