കുമരംപുത്തൂര്‍ : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മടത്തുപ്പുള്ളി, മെമ്പര്‍മാരായ മേരി സന്തോഷ്, അജിത്ത്, റസീന വറോടന്‍, രുഗ്മിണി, ടി.കെ ഷെമീര്‍, ഷെരീഫ് ചങ്ങലീരി, ഉഷ, വിനീത, സിദ്ദീഖ് മല്ലിയില്‍, ശ്രീജ, ഹരിദാസന്‍, രാജന്‍ ആമ്പാടത്ത്, കാദര്‍ കുത്തനയില്‍,സെക്രട്ടറി എം.എ ജയ്, മെഡി ക്കല്‍ ഓഫീസര്‍ ഡോ.റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത, അസീസ് പച്ചീരി, കെ.പി ഹംസ, അബു വറോടന്‍, പി. മുഹമ്മദലി അന്‍സാരി മാസ്റ്റര്‍, പാലിയറ്റീവ് നേഴ്‌സ് സീനത്ത് സംബന്ധിച്ചു. തുടര്‍ന്ന് കലാവിരുന്ന് അരങ്ങേറി.
