മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂള്‍ ബസിന് പിന്നില്‍ കാറിടിച്ച് അപകടം.കാര്‍ യാത്രികനും ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേ റ്റു.പരിക്ക് ഗുരുതരമല്ല.വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളെ കയറ്റി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും കോട്ടോപ്പാടത്തേക്ക് പോവുകയാ യിരുന്നു സ്‌കൂള്‍ ബസ്.കല്ലടി സ്‌കൂളിന് സമീപം റോഡിന്റെ മധ്യഭാഗത്തായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് ബസ് ബ്രേക്കിട്ടതോടെ പിറകില്‍ വരികയായിരുന്ന കാര്‍ ഇടിക്കുക യായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.ബസിന്റെ ഒരു വശത്തും കേടുപാടുകള്‍ സംഭവിച്ചു.കല്ലടി സ്‌കൂളിലെ ജീവനക്കാരായ അബ്ദുള്‍ റഫീഖ് കുന്നത്ത്,അനില്‍ കാഞ്ഞിരം,നവാസ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.മണ്ണാര്‍ക്കാട് ട്രാഫിക് പോലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയിരുന്നു.
