മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് സ്വന്തമായി ഭൂമി എല്ലാവര്‍ക്കും ഉണ്ടാകുക, ഭൂമിക്ക് രേഖ കള്‍ ഉണ്ടാകുക എന്നത് സര്‍ക്കാരിന്റെ നയവും ലക്ഷ്യമാണ്. ഇതിന്റെ നടപ്പാക്കുന്ന തിന്റെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് പട്ടയ മിഷന്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍ കൂടി വിതരണ ത്തിന് സജ്ജമായി. 2016 മുതല്‍ ഇതുവരെ 231546 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞു. കഴി ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് 54,535 പട്ടയം വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പട്ടയം നല്‍കിയത്: 11356 എണ്ണം. മലപ്പുറം 10736, പാലക്കാട് 7606, കോഴിക്കോട് 6738, കണ്ണൂര്‍ 4221, ഇടുക്കി 3671, എറണാകു ളം 2977, കാസര്‍ഗോഡ് 1946, വയനാട് 1733, കൊല്ലം 1169, തിരുവനന്തപുരം 992, ആലപ്പു ഴ 635, കോട്ടയം 382, പത്തനംതിട്ട 373 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങ ള്‍ വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇടുക്കി 37815, മലപ്പുറം 29120, പാലക്കാട് 18552, കോഴിക്കോട് 10430, കണ്ണൂര്‍ 10176, കാസറഗോഡ് 8774, എറണാകുളം 6217, കൊല്ലം 3348, വയനാട് 3095, തിരുവനന്തപുരം 2426, ആലപ്പുഴ 1202, കോട്ടയം 1082, പത്തനംതിട്ട 887.
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുളള തും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ എല്ലാ കൈവശക്കാരു ടേയും പട്ടിക തയ്യാറാക്കി അദാലത്ത് മാതൃകയില്‍ പട്ടയം നല്‍കുന്നതിനാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കുന്ന തിന് പട്ടയം ഡാഷ് ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിടിട്ടുണ്ട്. പട്ടയം നല്‍കുന്നതി ലെ പ്രശ്നങ്ങള്‍ ഈ വെബ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി അവ പരിഹരിക്കുന്നതിനുളള നടപടികള്‍ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വ ത്തില്‍ ഇവ വിലയിരുത്തുന്നതിനായി പട്ടയ സെല്‍ രൂപീകരിച്ചിട്ടുണ്ട്.
വനഭൂമി – ആദിവാസി പട്ടയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടാണ് പട്ടയ മിഷന്‍ നടപ്പിലാക്കുന്നത്. ഇതിനായി വനഭൂമി – ആദിവാസി പട്ടയ വിതരണത്തിന് ഒരു സ്റ്റാ ന്റേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രോസീജ്യര്‍ തയ്യാറാക്കി നടപടികളുമായി മുന്നോട്ടു പോകുന്നു. വിവിധ പുനരധിവാസ പദ്ധതികളിലുള്‍പ്പെട്ടവര്‍ക്ക് അനുവദിച്ച വീട്/ഫ്‌ലാറ്റ് എന്നിവ യ്ക്ക് പട്ടയം നല്‍കുന്നതിനുളള നടപടിയും പുരോഗമിക്കുന്നു.
