പാലക്കാട് : യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ-ഡിസ്‌കി ന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാലയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദ്വിദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.മണികണ്ഠ ന്റെ അധ്യക്ഷനായി.വിക്ടോറിയ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. വി.സുരേഷ്, ഐ.സി.ടി യു പ്ലാനിങ് കോപറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍സ് മേധാവി എ.എസ് മനോജ്, കെ- ഡിസ്‌ക് ജില്ലാ കോ-ഓഡിനേറ്റര്‍ എം. കിരണ്‍ദേവ് എന്നിവര്‍ സം സാരിച്ചു.വികസനം, സര്‍വ്വീസ്, റെഗുലേറ്ററിഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തില്‍ 47 വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ രാണ് പങ്കെടുക്കുന്നത്. നാളെ രാവിലെ 10 ന് നടക്കുന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥിയാവും.
