കുമരംപുത്തൂര്‍: കേന്ദ്ര- കേരള സര്‍ക്കാരുകളുടേത് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുമരംപുത്തൂര്‍ സെന്ററില്‍ ബജറ്റി ന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി.ഹുസൈന്‍ കൊളശ്ശേരി,അന്‍സാരിമാസ്റ്റര്‍, വൈശ്യന്‍ മുഹമ്മദ്,എന്നിവര്‍ സംസാരിച്ചു.നൗഷാദ് വെള്ളപ്പാടം, പി. എം. സി. പൂക്കോ യ തങ്ങള്‍, വി കെഅബൂബക്കര്‍,റഷീദ് തൊട്ടശ്ശേരി, ഹുസൈന്‍ കക്കാടന്‍,സുബൈര്‍ കൊളശ്ശേരി,ഷറഫുദ്ധീന്‍ ചങ്ങലീരി,നൗഷാദ് പടിഞ്ഞാറ്റി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ്അരിയൂര്‍,മെമ്പര്‍ സിദ്ധിക്ക് മല്ലിയില്‍,ജംഷാദ് വിയ്യനാടന്‍ എന്നിവര്‍ സംബന്ധിച്ചു.സെക്രട്ടറി ബഷീര്‍ കാട്ടിക്കുന്നന്‍ സ്വാഗതവും മുജീബ് മല്ലിയില്‍നന്ദിയും പറഞ്ഞു.
