മണ്ണാര്‍ക്കാട്: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ താലൂക്കിലെ മികച്ച സംഘങ്ങള്‍ക്കായി ഏര്‍പ്പെടു ത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.നാല് അവാര്‍ഡുകള്‍ മണ്ണാര്‍ക്കാട് റൂറല്‍ സ ര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു.ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനും ഏറ്റവും കൂടു തല്‍ നിക്ഷേപം സമാഹരിച്ച സംഘത്തിനും മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയ സംഘത്തിനും ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറിനുമുള്ള അവാര്‍ഡുകളുമാണ് റൂറല്‍ ബാങ്കിന് ലഭിച്ചത്.നല്ല പ്രവര്‍ത്തനം നടത്തിയ രണ്ടാമത്തെ ബാങ്കായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രൈമറി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്‌മെ ന്റ് ബാങ്കിനുള്ള അവാര്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിനുള്ള അവാര്‍ഡ് മണ്ണാര്‍ക്കാട് പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിന് ലഭിച്ചു.ഏറ്റവും മികച്ച എംപ്ലോയീസ് സംഘമായി മണ്ണാര്‍ക്കാട് താലൂക്ക് കോ ഓപ്പറേ റ്റീവ് എംപ്ലോയീസ് സൊസൈറ്റിയെ തെരഞ്ഞെടുത്തു.മികച്ച അര്‍ബന്‍ ക്രെഡിറ്റ് സൊ സൈറ്റിക്കുള്ള അവാര്‍ഡ് കാഞ്ഞിരപ്പുഴ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിക്കാണ്. ഏറ്റ വും നല്ല ഭവന നിര്‍മാണ സംഘമായി കുമരംപുത്തൂര്‍ താലൂക്ക് കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയെ തെരഞ്ഞെടുത്തു.മികച്ച അഗ്രികള്‍ച്ചറള്‍ ഇംപ്രൂവ്‌മെന്റ് കാര്‍ഷികോല്‍പ്പാദന സഹകരണ സംഘം കരിമ്പ പഞ്ചായത്ത് കെയുഎസ്എസ് വി സിസിയാണ്.നല്ല പ്രവര്‍ത്തനം നടത്തിയ വനിതാ സംഘം എടത്തനാട്ടുകര കോ ഓപ്പ റേറ്റീവ് സൊസൈറ്റി.മികച്ച പ്രവര്‍ത്തനം നടത്തിയ ഇതര സഹകരണ സംഘം അലന ല്ലൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി.ഏറ്റവും നല്ല വിദ്യാഭ്യാസ സഹ കരണ സംഘം: മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജുക്കേഷണല്‍ സൊസൈറ്റി.മികച്ച പട്ടിക ജാതി സഹകരണ സംഘം: അട്ടപ്പാടി പട്ടികജാതി സര്‍വീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി.മികച്ച പട്ടികവര്‍ഗ സഹകരണ സംഘം: കുറുമ്പ പട്ടിക വര്‍ഗ കോ ഓപ്പ റേറ്റീവ് സൊസൈറ്റി.മികച്ച ക്ഷീര സംഘം: മുണ്ടപ്പാറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം.രണ്ടാമത്തെ ക്ഷീര സംഘം: അഗളി ക്ഷീരോല്‍പ്പാദക സഹകരണ സംഘം. കൂടുതല്‍ കെസിസി വായ്പകള്‍ നല്‍കിയ സംഘം: കാരാകുര്‍ശ്ശി സര്‍വീസ് കോ ഓപ്പ റേറ്റീവ് ബാങ്കാണ്.
അവാര്‍ഡ് വിതരണ ചടങ്ങ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെടിഡിസി ചെയര്‍മാന്‍ പികെ ശശി അവാര്‍ഡുകള്‍ വിതരണം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണി യന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ അധ്യക്ഷനായി.സഹകരണ സംഘം പാലക്കാട് ജോയിന്‍ രജിസ്ട്രാര്‍ പി ഉദയന്‍ സംസാരിച്ചു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം എന്‍ ദിവാകരന്‍ സ്വാഗതവും അസി.രജിസ്ട്രാര്‍ കെ ജി സാബു നന്ദിയും പറഞ്ഞു.
