മണ്ണാര്‍ക്കാട്: ഫഹ്മിയക്കും തഹ്‌ലിയക്കും ഇനി സന്തോഷിക്കാം. നഷ്ടപ്പെട്ടു എന്ന് കരു തിയ അവരുടെ പ്രിയപ്പെട്ട അച്ചുമ്മയെ തിരികെ ലഭിച്ചിരിക്കുന്നു. പുല്ലിശ്ശേരി തോണി പ്പാടം താഴത്തെ കല്ലടി ഉമ്മറിന്റെ വീട്ടിലെ അരുമയായ പൂച്ചയാണ് അച്ചുമ്മ. പൂച്ചയെ എടുത്തുകൊണ്ടുപോയവർ ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുക യായിരുന്നു. തുടർന്ന് പോലീസ് ഉമ്മറിനെ ബന്ധപ്പെട്ടു. രാത്രി ഒമ്പതരയോടെ സ്റ്റേഷനി ലെത്തിയ ഉമ്മർ അച്ചുമ്മയെ ഏറ്റുവാങ്ങി. നടപടിക്രമ ങ്ങൾക്കു ശേഷം രാത്രി 10.15ന് അച്ചുമ്മയുമായി വീട്ടിലേക്ക്. അവിടെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് അച്ചുമ്മ യുടെ പ്രിയപ്പെട്ടവരായ ഫഹ്മിയയും തഹ്ലിയയും .മറ്റു പരാതികളില്ലാത്തതിനാൽ നടപ ടിക്രമങ്ങൾ വേഗത്തിലായി.പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചയെ കഴിഞ്ഞ മാസം 24 ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റിന് അടുത്തുള്ള ഉമ്മറിന്റെ കോഴിക്കടയുടെ പരിസരത്ത് നിന്നാണ് കാണാതായത്. ഒരു യുവതി പൂച്ചയെ എടുത്ത് സ്‌കൂട്ടറില്‍ കയറി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. മറ്റ് നിയമ നടപടികള്‍ക്കൊന്നും അന്നേരം മുതിര്‍ന്നതുമില്ല. തിരി കെ കൊണ്ട് വരുമായിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു. കുട്ടികൾ സങ്കടപ്പെ ട്ടതോടെയാണ് വെള്ളിയാഴ്ച പരാതി നൽകിയത്. വാർത്ത മാധ്യമങ്ങളില്‍ വന്നതോടെ യാണ് പൂച്ചയെ കൊണ്ടു പോയവർ തിരികെ പോലീസിലേൽപ്പിച്ചത്.
