ഷോളയൂര്‍: പാലക്കാട് ജില്ലാ ആരോഗ്യവകുപ്പിന്റേയും ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധനാ ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ഷോളയൂര്‍ പഞ്ചായത്തിലെ തെക്കെ പുതൂര്‍ ചാ വടിയൂര്‍,ഊതുകുഴി ഊരുകളിലായി നടന്ന ക്യാമ്പില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. വെറ്റില മുറുക്കിലൂടെയുണ്ടാകുന്ന ക്യാന്‍സര്‍,ഫ്‌ളറോസിസ് എന്നിവ നേരത്തെ കണ്ടെ ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ജില്ലാ ആശുപത്രി സീ നിയര്‍ ഡെന്റല്‍ സര്‍ജന്‍ ഡോ.കൃഷ്ണകുമാര്‍,ഡെന്റല്‍ സര്‍ജന്‍ ഡോ.ഫാസില്‍ എന്നിവ ര്‍ നേതൃത്വം നല്‍കി.ഡെപ്യുട്ടീ മാസ് മീഡിയ ഓഫീസര്‍ അല്‍ജോ സി ചെറിയാന്‍, ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപ കുമാര്‍,ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് സേതുലക്ഷ്മി,സൂര്യമോള്‍,ആശാ വര്‍ക്കര്‍ പങ്കജം തുടങ്ങിയവര്‍ പങ്കെടുത്തു.
