മണ്ണാര്‍ക്കാട് ടൗണിലെ ട്രാഫിക് പരിഷ്‌കാരത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും കുന്തിപ്പുഴയോരത്ത് വയോ സൗഹൃദ പാര്‍ക്ക് സ്ഥാപിക്കണമെന്നും പെന്‍ഷന്‍ കുടിശ്ശി ക അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം കവിതാലാപനത്തിനും കാവ്യകേളിക്കും എ ഗ്രേഡ് നേടിയ വി ഗായത്രിയെ ആദരിച്ചു.സി രാമചന്ദ്രന്‍ അധ്യക്ഷനായി.പി രമേശന്‍ സംഘടനാ റിപ്പോര്‍ട്ടും,പി രാമച ന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി സദാനന്ദന്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.എ വി ചിന്നമ്മ ടീച്ചര്‍,കെ മോഹന്‍ദാസ്,എം വി കൃഷ്ണന്‍കുട്ടി,കെ ചന്ദ്രന്‍,കെ എ വത്സല, അബ്ദുള്‍ അസീസ്,സി ടി സുരേന്ദ്രന്‍,പി നാരായണന്‍കുട്ടി,കെ പി ബാലഗോപാല്‍, വിദ്യാ ധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹസ്സന്‍ മുഹമ്മദ് സ്വാഗതവും ആര്‍ ചാമുണ്ണി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍: സി രാമചന്ദ്രന്‍ (പ്രസിഡന്റ്),എം ചന്ദ്രദാസന്‍ (സെക്രട്ട റി),ടി സദാനന്ദന്‍ (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!