അലനല്ലൂര്‍: ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി യുടെ ഭാഗമായി കോട്ടോപ്പാടം സെക്ടര്‍ കമ്മിറ്റി ഗ്രാമ സ്വരാജ് എന്ന പേരില്‍ പദ യാത്ര സംഘടിപ്പിച്ചു.തിരുവിഴാംകുന്നില്‍ നിന്നും ആരംഭിച്ച പദയാത്ര കോട്ടോപ്പാടം സെന്ററില്‍ സമാപിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സി എം ജഅ്ഫറലി ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി എന്‍ മുഹമ്മദ് അജ്മല്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകര്‍ അഭിവാദ്യ ങ്ങളുമായി ഉജ്ജ്വല സ്വീകരണം നല്‍കി. കോട്ടോപ്പാടം സെന്ററില്‍ നടന്ന സമാപന സംഗമത്തില്‍ അലനല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് ഫായിസ് റഷാദി സന്ദേശ പ്രഭാഷണം നടത്തി. പദ യാത്രക്ക് സെക്ടര്‍ പ്രസിഡന്റ് സി മുഹമ്മദ് റിയാസ് അദനി, ജനറല്‍ സെക്രട്ടറി അസ്ലം കോട്ടോപ്പാടം,ഫിനാന്‍സ് സെക്രട്ടറി നജീബ് കൂമ ഞ്ചേരിക്കുന്ന്, സെക്രട്ടറിമാരായ സ്വഫ് വാന്‍ കാഞ്ഞിരംകുന്ന്, ഇബ്രാഹിം ബാദുഷ അല്‍ ഹികമി, ഉവൈസ് കച്ചേരിപ്പറമ്പ്, മിദ്ലാജ് കോട്ടോപ്പാടം,ഷാനിബ് ചെറിയപാറ, സിറാജ് തിരുവിഴാംകുന്ന്, ഫവാസ് കോട്ടോപ്പാടം, ഫാരിസ് കാഞ്ഞിരംകുന്ന് നേതൃത്വം നല്‍കി.
