അലനല്ലൂര്‍: വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വി ഭാഗങ്ങള്‍ക്കെതിരെ സാമൂഹിക നവോത്ഥാനം ശക്തമാക്കണമെന്ന് ‘മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊടിയംകുന്ന് ശാഖ ദ്വിദിന മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.ജനങ്ങളുടെ വിശ്വാസ താല്പര്യങ്ങളെ മറയാക്കി സ മ്പത്തും, ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകരെ സമൂഹം തിരിച്ചറിയ ണം. വിശുദ്ധ വചനങ്ങളെയും, അദ്ധ്യാപനങ്ങളെയും മറയാക്കി സമൂഹത്തില്‍ മന്ത്രവാ ദ, ആത്മീയ വാണിഭം നടത്തുന്ന മാഫിയക്കെതിരെ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെ ന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് പി ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു.റഷീദ് കുട്ടമ്പൂര്‍, ഷാഫി സ്വബാഹി, എം. സുധീര്‍ ഉമ്മര്‍, കബീര്‍ എന്ന മാനുട്ടി, പി.പി അബ്ദുള്‍ അലി, കെ.പി ഹനീഫ, ഹംസ ഓങ്ങല്ലൂരന്‍, പി.പി ഹംസപ്പ, സി.ടി. അബ്ദു ല്‍ കരീം, പി.പി അലി, പി.പി അബ്ദുള്‍ ഗഫൂര്‍, എന്‍.അബൂബക്കര്‍ പി.അബ്ബുണ്ണി, പി അബൂ ബക്കര്‍, പി ഉസ്മാന്‍, പി.എ ഷൗക്കത്ത് അലി മൗലവി, എന്‍ അലി അക്ബര്‍ സ്വലാഹി, പി. പി സാജുദ്ധീന്‍, സി നൗഷാദ്, സി ഷാബില്‍ ഹുസൈന്‍ എന്നിവര്‍ വിവിധ സെഷനുകളി ല്‍ സംബന്ധിച്ചു.