അലനല്ലൂർ : ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡന ങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാ നകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാ ക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം അലനല്ലൂർ മണ്ഡലം എഡ്യൂക്കേഷൻ ബോർഡ് മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച ‘സർഗസംഗമം’ അഭിപ്രായപ്പെട്ടു.വിദ്യാലങ്ങളിലും സ്വന്തം വീടുകളിലും വരെ കുട്ടികൾ അതിക്രമത്തിന് വിധേയമാകുന്നത് ഇല്ലാതാക്കാൻ നിയമങ്ങൾ കൊണ്ട് മാത്രം സാധ്യമല്ല എന്നാണ് അനുഭവ പാഠം.
ധാർമിക ബോധത്തിന്റെ അഭാവവും കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യവും കുറ്റവാളികളെ വളർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെ ന്നും സംഗമം ചൂണ്ടിക്കാട്ടി.
വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഫിറോസ്ഖാൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം അലനല്ലൂർ മണ്ഡലം സെക്രട്ടറി എം.സുധീർ ഉമ്മർ അധ്യക്ഷത വഹിച്ചു.വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണീൻബാപ്പു, മണ്ഡലം പ്രസിഡന്റ് ഷരീഫ് കാര, സെക്രട്ടറി ഷിഹാസ് മാസ്റ്റർ, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ വൈസ് പ്രസിഡന്റ് റിഷാദ് പൂക്കാടഞ്ചേ രി, മണ്ഡലം സെക്രട്ടറി ഫാരിസ് തടിയംപറമ്പ്, ഷൗക്കത്ത് മൗലവി, യു.മുഹമ്മദ് മൗല വി, പി ഹനീഫ, പി.പി അബ്ദുൽ അലി, വലീദ് സ്വലാഹി, അനൂസ് മഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.