മണ്ണാര്‍ക്കാട് : എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസില്‍ റിമാന്‍ ഡില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റ ഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം.ഇതിനായി കോടതിയില്‍ അടുത്ത ദിവസം അപേ ക്ഷ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു പറഞ്ഞു.ഇയാഴ്ച തന്നെ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് പൊലീസിന്റെ പ്ര തീക്ഷ.അതിനിടെ തട്ടിപ്പിലൂടെ പണം നഷ്ടമായതായി കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടതിപ്പടി,ടൗണ്‍ ബ്രാഞ്ചുകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ ഇത്തരത്തില്‍ നഷ്ടമായതായി കാണിച്ച് നല്‍കിയ പരാതി യുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുതിയ രീതിയിലുള്ള എടിഎം തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളി ലേക്കും മണ്ണാര്‍ക്കാട് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.തിരുവനന്തപുരം, എറണാ കുളം,കോഴിക്കോട് ജില്ലകളില്‍ സമാനമായ രീതിയില്‍ പണം നഷ്ടപ്പെട്ടതായി പൊലീ സിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരം സംഘം സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി എ ത്തിയിട്ടുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ വന്ന ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ ദി നേശ് കുമാര്‍ (34),പ്രമോദ് കുമാര്‍ (30),സന്ദീപ് (28) എന്നിവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി ഇവരെ പിടികൂടിയത്.ഇക്കഴിഞ്ഞ 18ന് രാത്രിയിലായിരുന്നു സംഭവം.നാട്ടുകാരായ സുഹൃത്തു ക്കള്‍ വഴി പണം നല്‍കി തരപ്പെടുത്തിയ കാര്‍ഡുകളുമായെത്തിയാണ് ഇവര്‍ തട്ടിപ്പ് നട ത്തിയിരുന്നത്.38 എടിഎം കാര്‍ഡുകളാണ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേ ഷണം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!