മണ്ണാര്‍ക്കാട് : സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ജയപ്രകാശ് നാരായണനെ കുറിച്ച് സിബിന്‍ ഹരിദാസ് രചിച്ച ‘ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികള്‍ക്ക്’ എന്ന പുസ്തകം കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ മുന്‍ മന്ത്രി എ.നീലലോഹിതദാസന്‍ നാടാര്‍ക്ക് നല്‍കി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പ്രകാശനം ചെയ്തു.നിലവിലെ സാമ്പത്തിക സാമൂഹിക സ്ഥിതിയില്‍ ജയപ്രകാശ് നാരായണന്റെ പ്രാധാന്യവും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പി ന്റെ ആവശ്യത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.എഴുത്തുകാരന്‍ ശരത് ബാബു തച്ച മ്പാറ അധ്യക്ഷനായി.ചലച്ചിത്ര താരം ഇര്‍ഷാദ്,പ്രതാപന്‍ തായാട്ട്,നെടുമം ജയകുമാര്‍, മുരളി മങ്കര,റഷീദ് കുമരംപുത്തൂര്‍,അബ്ദിയ ഫഷീന എന്നിവര്‍ സംസാരിച്ചു.സിബിന്‍ ഹരിദാസ് രചിച്ച ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥയുടെ പ്രസാധകര്‍ ഹരിതം ബുക്‌ സാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!