കുമരംപുത്തൂര്‍:മണ്ണാര്‍ക്കാട് സബ് ജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇക്കുറിയും വിജയം ആവര്‍ത്തിച്ച് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സീനിയര്‍,ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കല്ലടി സ്‌കൂള്‍ ചാ മ്പ്യന്‍മാരായത്.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് നടന്ന മത്സരത്തി ല്‍ മിന്നും പ്രകടനം കല്ലടിയിലെ താരങ്ങള്‍ കാഴ്ചവെച്ചു.
തിങ്കളാഴ്ച നടന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രിക്കറ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ പരാജയപ്പെടുത്തിയത്.സംസ്ഥാന അണ്ടര്‍ 19 ടീമിലെ അംഗവും കല്ലടി സ്‌കൂള്‍ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയുമായ എ ജിഷ്ണു മിക ച്ച താരമായി.ജൂനിയര്‍ വിഭാഗത്തില്‍ ക്യാപ്റ്റന്‍ കൂടിയ വി മഹാദേവന്‍ ബാറ്റിങ്ങിനും കീപ്പിംഗിലും മികവ് പുലര്‍ത്തി.മലപ്പുറം ജില്ലാ ടീമിലെ കളിക്കാരനാണ് കല്ലടി സ്‌കൂ ളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹാദേവന്‍.ബൗളറായ അദ്വൈത് രമേഷും മിന്നും പ്രകടനം കാഴ്ചവെച്ചു.ആകെയുള്ള അഞ്ച് ഓവറിലും അഞ്ച് വിക്കറ്റുകള്‍ നേടിയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈത് ടൂര്‍ണമെന്റിലെ താരമായി.അദ്വൈത് കല്ലടി യുടെ ഭാവി പ്രതീക്ഷയാണെന്ന് പരിശീലകനായ എം രാജേഷ് പറഞ്ഞു.ടീമിലെ സ്പിന്ന റായ വൈഭവ് വിനോദിന്റെ പ്രകടനവും ടീമിലെ വിജയത്തിലെത്തിക്കുന്നതിന് തുണ ച്ചു.സീനിയര്‍ വിഭാഗത്തില്‍ ആറ് ടീമുകളും ജൂനിയര്‍ വിഭാഗത്തില്‍ അഞ്ച് ടീമുകളുമാ ണ് മത്സരിച്ചത്.കല്ലടി സ്‌കൂളിലെ 12 ഓളം കളിക്കാരെ സബ് ജില്ലാ ടീമിലേക്ക് തെര ഞ്ഞെടുത്തിട്ടുണ്ട്.
ജില്ലയുടെ കായിക ഭൂപടത്തിലെ തിളങ്ങുന്ന പേരായ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളി ന് ക്രിക്കറ്റ് വിജയത്തിലും രണ്ട് പതിറ്റാണ്ട് പിന്നിടുന്ന പാരമ്പര്യമുണ്ട്.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം നിരവധി തവണ ജേതാക്കളായ കല്ലടി സ്‌കൂള്‍ ഇത്തവണ ത്തെ ജില്ലാ,സംസ്ഥാന സ്‌കൂള്‍ ഗെയിംസിലും മിന്നും പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.മികച്ച പരിശീലനമൊരുക്കാന്‍ സ്‌കൂള്‍ മാനേജര്‍ കെസികെ സയ്യിദ് അലി യും പിടിഎ കമ്മിറ്റിയും താരങ്ങള്‍ക്കൊപ്പം തന്നെയുണ്ട്.ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്‍ മാര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി.പിടിഎയുടെ നേതൃത്വത്തില്‍ അനു മോദിച്ചു. സ്‌കൂള്‍ മാനേജര്‍ കെ സി കെ സയ്യിദ് അലി,പിടിഎ പ്രസിഡന്റ് കെ ഹരിദാ സന്‍, എക് സിക്യുട്ടീവ് അംഗം രമേഷ് നാവായത്ത്,പ്രിന്‍സിപ്പാള്‍ ഷെഫീഖ് റഹ്മാന്‍,പരി ശീലകന്‍ എം രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
