അലനല്ലൂര്‍:തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ കരുപ്പായില്‍ പോക്കര്‍ (62) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ കുമരംപുത്തൂര്‍ ഒലി പ്പുഴ സംസ്ഥാന പാതയില്‍ കര്‍ക്കിടാംകുന്ന് വായനശാല ഗ്രൗണ്ടിന് സമീപത്ത് വെച്ചാ യിരുന്നു അപകടം.ഉണ്ണിയാല്‍ ഭാഗത്തേക്ക് പോകുന്നതിനിടെ നായ വാഹനത്തിന് കു റുകെ ചാടിയതോടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയും റോഡിലേക്ക് തെറിച്ച് വീണ പോക്കറിന്റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.പരിക്കേറ്റ ഇയാളെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:മൈമൂന. മക്കള്‍:നസീമ, സുഹറ, അഷ്‌റഫ്, നാസര്‍. മരുമക്കള്‍: ഹംസ അലനല്ലൂര്‍, യൂസഫ് കൊമ്പംകല്ല്, ഷക്കീല ഓലപ്പാറ, സുഫാനത്ത് ഓലപ്പാറ. ഖബറടക്കം ഇന്ന് കുളപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.