മണ്ണാര്‍ക്കാട്: നഗരസഭാ കൗണ്‍സില്‍ യോഗം നഗരസഭാ ഹാളില്‍ ചേര്‍ന്നു.വിവിധ അജ ണ്ടകളില്‍മേല്‍ ചര്‍ച്ചയുണ്ടായി.പൊതുമരാമത്ത് പ്രവൃത്തികളുടെ റീ ടെണ്ടര്‍ നടത്തി യതില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ പരിഗണിക്കാന്‍ യോഗ ത്തില്‍ ധാരണയായി.കാഞ്ഞിരംപാടം അങ്കണവാടിക്ക് മുന്നിലൂടെയുള്ള റോഡ് റീ ടാറിംഗ്,അരയങ്ങോട് മെയിന്‍ റോഡ് റീടാറിംഗ്,ഹില്‍വ്യൂ നഗര്‍-6 റീടാറിംഗ്,ചേലേങ്കര ക്ലബ്ബ് റോഡ് നിര്‍മാണം എന്നിവയാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്.സ്വച്ഛ് ഭാരത് മിഷന്‍ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആക്ഷന്‍ പ്ലാന്‍ നഗരകാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ചത് ചെറിയ മാറ്റങ്ങളോടെ അംഗീകരിച്ചിരുന്നതിനാല്‍ പ്രസ്തു പദ്ധതിയ്ക്ക് അടിയന്തിരമായി ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം വാങ്ങാനും തീരുമാ നിച്ചു.വിവിധ വാര്‍ഡുകളില്‍ തെരുവു വിളക്കുകള്‍,എല്‍ഇഡി മിനിമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കലും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കാന്‍ തീരുമാനിച്ചു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അറവുശാല സ്ഥാപിക്കണമെന്ന് ആവശ്യമു യര്‍ന്നു.പ്രതിപക്ഷ നേതാവായ ടി ആര്‍ സെബാസ്റ്റ്യനാണ് ഇക്കാര്യം ഉന്നയിച്ചത്.ഗുണമേ ന്‍മയും ശുചിത്വവുമുള്ള മാസം ലഭിക്കാന്‍ അറവുശാല അനിവാര്യമാണ്.മണ്ണാര്‍ക്കാട് നഗരസഭ ഇതിനായി മുന്‍കൈയെടുക്കണം.ജനസാന്ദ്രത കുറഞ്ഞ സ്ഥലത്ത് നല്ല രൂപ ത്തിലുള്ള അറവുശാല സ്ഥാപിക്കണമെന്ന് സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സ്ഥല സൗകര്യം ലഭ്യമായാല്‍ അറവുശാല സ്ഥാപിക്കാന്‍ നഗരസഭ തയ്യാറാണെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.നഗരസഭയുടെ പരിധിയിലുള്ള മാംസ വില്‍പ്പനശാലകള്‍ ഒന്നും നിയമവിധേയമായല്ല പ്രവര്‍ത്തിക്കുന്നത്.കശാപ്പും വില്‍ പ്പനയും ശുചിത്വപൂര്‍വ്വം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.മറ്റ് സംവിധാനങ്ങളില്ലാ ത്തതിനാല്‍ ധാരണപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാ ക്കി.എംപി,എംഎല്‍എ,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്,വിവിധ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് അറവുശാല നിര്‍മാണക്കാര്യം ചര്‍ച്ച ചെയ്ത് നടപടിയെടുക്കാന്‍ നഗരസഭ മുന്നിട്ടിറങ്ങണമെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത,സെക്രട്ടറി കൃഷ്ണകുമാരി,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
