അലനല്ലൂർ: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ സ്വപ്ന ഭവനം പദ്ധതിയുടെ രണ്ടാമ ത്തെ വീടിൻ്റ കട്ടിലവെപ്പ് കർമ്മം നടന്നു. ഉപ്പുകുളം കിളയപ്പാടത്തെ പോറ്റൂരൻ റസിയ ക്ക് നിർമിച്ചു നൽകുന്ന വീടിൻ്റെ കട്ടിലവെപ്പ് ചാരിറ്റി കൂട്ടായ്മ കൺവീനർ സി.പി മജീദ്, പ്രാദേശിക കമ്മിറ്റി ചെയർമാൻ ഹംസ ഹാജി പടുകുണ്ടിൽ എന്നിവർ ചേർന്ന് നിർവ ഹിച്ചു. വാർഡ് അംഗം ബഷീർ പടുകുണ്ടിൽ, ചാരിറ്റി കൂട്ടായ്മ പ്രസിഡൻ്റ് ഷമീം കരുവ ള്ളി,സെക്രട്ടറി കെ.ആസിഫ് ഫസൽ, പ്രാദേശിക കമ്മിറ്റികൺവീനർ വി.അലി, നസീം, ജംഷാദ് പള്ളിപെറ്റ, വാപ്പു തൂവ്വശ്ലേരി, റഫീഖ് കൊടക്കാടൻ, സഫർ കാപ്പുങ്ങൽ, യൂസഫ് കൊടക്കാടൻ, ഉസ്മാൻ കുറുക്കൻ, എം.കെ അബ്ബാസ്, പി.കെ ഷൗക്കത്ത്, ഷൗക്കത്ത് കാപ്പുപറമ്പ്, ടി.പി നജീബ്, മഹറൂഫ്, പി.കെ കുഞ്ഞമ്മു, മുഹമ്മദാലി കാപ്പിൽ, ജയകൃ ഷ്ണൻ, സുനീർ മുണ്ടഞ്ചേരി, സലാം പടുകുണ്ടിൽ തുടങ്ങിയവർ പങ്കെടുത്തു. നിർധനരും നിരാലംബരുമായ ഭവനരഹിതർക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വീടു നിർമിച്ചു നൽകുന്നതാണ് പദ്ധതി.
