തച്ചനാട്ടുകര:വായനയുടെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ഗ്ര ന്ഥശാല ശാക്തീകരണം എന്ന ലക്ഷ്യവുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വിദ്യാല യങ്ങള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുസ്ത കങ്ങള്‍ നല്‍കുന്നത്.മാണിക്കപ്പറമ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ സ്‌കൂ ള്‍ ലീഡര്‍ക്ക് പുസ്തകം നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം പദ്ധതി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സെബിന്‍ ജോസഫ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഇ എം നവാസ്,പ്രധാനാദ്ധ്യാപകന്‍ അബ്ദുല്‍ സലാം,കബീര്‍ അല്‍വരി, മുഹ മ്മദലി തങ്ങള്‍,ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
