മണ്ണാര്‍ക്കാട്: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയ്ക്ക് ദേശീ യ തലത്തില്‍ അംഗീകാരം. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ സംരംഭക വര്‍ഷം പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങ ള്‍ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്.കഴിഞ്ഞ മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയ നാണ് സംരംഭക വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏപ്രിലില്‍ തുടക്കം കുറിച്ച പദ്ധതി നവംബര്‍ ആയപ്പോള്‍ തന്നെ പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കി. ഒരു വര്‍ഷം കൊ ണ്ട് നോടാന്‍ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. പല മാനങ്ങള്‍ കൊണ്ട് ഇത് ഇന്ത്യയില്‍ തന്നെ പുതു ചരിത്രമാണ്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകള്‍ നിരവധിയു ണ്ട്.ഇപ്പോള്‍ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകള്‍ക്കാണ്.
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസര ങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ലക്ഷ്യം പൂര്‍ത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങള്‍ ആരംഭിച്ചു. പദ്ധതിയിലൂടെ കേരള ത്തില്‍ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേര്‍ക്ക് ഈ സംരംഭങ്ങളിലൂ ടെ തൊഴില്‍ ലഭിച്ചു.പദ്ധതി പ്രകാരമുള്ള പുതിയ കണക്ക് പ്രകാരം ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 118509 സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ട തിലൂടെ 2,56,140 തൊഴിലുകള്‍ സൃഷ്ടിക്കാനായി.
സംരംഭക വര്‍ഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഒരു ല ക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കി.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലും ഹെല്പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കി. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങ ളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചു. സര്‍ ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വ ത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചു നിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാ ന്‍ സഹായിച്ചു.
