മണ്ണാര്‍ക്കാട്: മതമൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതോടൊപ്പം മാനവികതയ്ക്ക് വേണ്ടി പുരുഷായുസ്സ് മുഴുവന്‍ ചെലവഴിച്ച നിസ്വാര്‍ത്ഥ സേവകനാണ് കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന വിഎം കോയ മാസ്റ്ററെന്ന് ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ എം വി മോഹനന്‍ പറഞ്ഞു.മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറില്‍ നടന്ന കോയ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസര്‍ സഖാഫി അധ്യക്ഷനാ യി.മര്‍കസുല്‍ അബ്‌റാര്‍ സെക്രട്ടറി ഉണ്ണീന്‍ കുട്ടി സഖാഫി, എസ് എം എ ജില്ലാ പ്രസിഡ ന്റ് സിദ്ധീഖ് ഫൈസി, ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍,ടി കെ യൂസുഫ് ഫൈസി,ടി കാദര്‍ മുസ്ലിയാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഉസ്മാന്‍ സഖാ ഫി കുലിക്കിലിയാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി കെ അബ്ദുല്ലത്തീഫ് ഹാജി, മനാഫ് ഹാജി വേലിക്കാട്,സൈതലവി ചൂരിയോട്,പിസി അഷ്റഫ് സഖാഫി അരിയൂര്‍, ഫസലുറഹ്മാന്‍ സഖാഫി,അബ്ദുല്‍ കരീം ഹാജി മോതികല്‍,റഷീദ് സഖാഫി ചിറക്കല്‍ പടി,ഹനീഫ ഹാജി കോങ്ങാട്,ഹംസ ഹാജി പാറശ്ശേരി,ശംസുദ്ധീന്‍ ഹാജി കോട്ടോപ്പാടം, സലാം സഖാഫി കരാകുര്‍ശ്ശി,മുഹിയദ്ധീന്‍ കുട്ടി ബാഖവി,സൈനുദ്ധീന്‍ സാഹിബ്, ഹംസ കാവുണ്ട എന്നിവര്‍ പങ്കെടുത്തു.