മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നടന്ന ഏഴാമത് പക്ഷി സര്‍വേയി ല്‍ 141 ഇനം പക്ഷികളെ കണ്ടെത്തി.കാട്ടുകാലന്‍ കോഴി,ചെങ്കുയില്‍, അസുരക്കാടന്‍, മീന്‍കൊത്തിച്ചാത്തന്‍,നാട്ടുരാച്ചുക്ക്,കാട്ടുരാച്ചുക്ക്,ചാരപ്പൂണ്ടന്‍ തുടങ്ങിയ 17 ഇനം പക്ഷികളെ പുതുതായി കണ്ടെത്തി.ഇതോടെ സൈലന്റ് വാലി കോര്‍ മേഖലയിലെ ആകെ പക്ഷികളുടെ എണ്ണം 175 ഓളം ആയതായി സര്‍വ്വേ കോ ഓര്‍ഡിനേറ്ററും പക്ഷി നിരീക്ഷകനുമായ പികെ ഉത്തമന്‍ പറഞ്ഞു.2006ല്‍ 139 ഇനം പക്ഷികളും 2014ല്‍ 142 ഇനം പക്ഷികളുമാണ് കണ്ടെത്തിയിരുന്നത്.
ചെറുതേന്‍കിളി,മഞ്ഞചിന്നന്‍,കരിമ്പന്‍ കാട്ടുബുള്‍ബുള്‍,വെള്ളകണ്ണി കുരുവി,ഇന്ത്യന്‍ ശരപക്ഷി എന്നിവയാണ് സര്‍വ്വേയില്‍ കൂടുതല്‍ എണ്ണം രേഖപ്പെടുത്തിയ പക്ഷികള്‍. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണുന്ന നിലഗിരി ചിലപ്പന്‍,കരിഞ്ചു ണ്ടന്‍,കാനചിലപ്പന്‍,കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍,ചാരത്തലയന്‍ പാറ്റപിടിയന്‍,ഇളം പ്ച്ച പൊടികുരുവി,കേരളത്തില്‍ ദേശാടനത്തിനെത്തുന്ന ചിഫ് ചാഫ്,ടൈറ്റ്‌ലര്‍ ഇലക്കുരു വി,അപൂര്‍വ്വമായി കാണാറുള്ള ഷഹീന്‍ പുള്ള്,മരപ്രാവ്,മലംകൊച്ച,സൈലന്റ് വാലി യില്‍ സര്‍വ്വവ്യാപിയായി കാണുന്ന ചൂളക്കാക്കയും നിരീക്ഷണത്തില്‍ കണ്ടു.
ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ 29 വരെ മുപ്പതോളം പക്ഷി നിരീക്ഷകരും വനംവ കുപ്പ് ജീവനക്കാരും കാടിനുള്ളില്‍ ഏഴ് ക്യാമ്പുകളിലായി താമസിച്ചാണ് പക്ഷിനിരീ ക്ഷണം നടത്തിയത്.സൈലന്റ് വാലി ദേശീയോദ്യാനം,കേരള നാച്വറല്‍ ഹിസ്റ്ററി സൊ സൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു സര്‍വ്വേ.കേരളത്തില്‍ ആദ്യമാ യി സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ഒരു പക്ഷി സര്‍വേ നടന്നത് 1990 ഡിസം ബര്‍ 25 മുതല്‍ 28 വരെയായിരുന്നു.ആദ്യ സര്‍വേയുടെ മുപ്പതാം വാര്‍ഷികമായ 2020 ഡിസംബറില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.സൈലന്റ് വാലിയുടെ ബഫര്‍ മേഖലയില്‍ അടുത്ത് തന്നെ പക്ഷി സര്‍വ്വേ സംഘടിപ്പിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് പറഞ്ഞു.പ്രശസ്ത പക്ഷി നിരീക്ഷകരായ പികെ ഉത്തമന്‍,പ്രൊഫ.ഇ കുഞ്ഞികൃഷ്ണന്‍,സി സുശാന്ത്,ആര്‍ എസ് ലിസ്സ, സി ജി അരുണ്‍,എ കെ ശിവകുമാര്‍, പി ബി ബിജു എന്നിവര്‍ സര്‍വ്വേയില്‍ പങ്കെടുത്തു.