ആലത്തൂര്‍: ഭൂമി സംബന്ധമായ എല്ലാ രേഖകളും സമ്പൂര്‍ണ്ണ ഡിജിറ്റ ലൈസേഷനിലേക്ക് മാറുകയാണെന്നും ഇത് സംബന്ധിച്ച പ്രവര്‍ത്ത നങ്ങള്‍ സുതാര്യമാക്കാന്‍ ഗ്രാമസഭകള്‍ പോലെ ഓരോ വില്ലേജിലും സര്‍വെസഭകള്‍ സംഘടിപ്പിക്കുമെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ മ്മാണം പൂര്‍ത്തിയാക്കിയ വണ്ടാഴി-രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീ സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിലെ പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണ്.ഒരു സര്‍ക്കാര്‍ ഓഫീസിനെ എങ്ങനെ പരിപാലിക്കണം എന്നതില്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാക്ഷരത വേണമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ ശുചിത്വത്തോടെ പരിപാലി ക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ അതിവേഗം പരിഹരിക്ക പ്പെടുമ്പോഴാണ് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേശ്, ജില്ലാ പഞ്ചായത്ത് അംഗം വി. രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ അസ്ഹാക്ക്, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.