അഗളി: കേരളത്തിലെ പ്രധാന കുടിയേറ്റ മേഖലകളില്‍ ഒന്നായ അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകരെയും, അവരുടെ പ്രശ്‌നങ്ങളെയും ഗൗരവമായി സമീപിക്കുക എന്ന ല ക്ഷ്യത്തോടെ സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയും കര്‍ഷക ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അട്ടപ്പാടിയുടെ ശബ്ദം എന്ന പേരില്‍ ഏകദിന കര്‍ഷ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബര്‍ മൂന്നിന് ശനിയാഴ്ച താവളം ഹോളി ട്രിറ്റി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക.കിഫ ചെയര്‍മാന്‍ അല ക്‌സ് ഒഴുകയില്‍ സെമിനാറിന് നേതൃത്വം നല്‍കും. തുടര്‍ക്കഥയാ കുന്ന കാട്ടാന ആക്രമണം,വന്യമൃഗശല്ല്യം ഉള്‍പ്പടെയുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.കാലാവസ്ഥാ വ്യതിയാന ലഘൂകരണ ത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന മലയോര ജനതയുടെ പ്രശ്‌നങ്ങളെ സെമിനാറിന്റെ മുഖ്യവിഷയമാക്കുമെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അറിയിച്ചു.കര്‍ഷകര്‍ അഭിമുഖീക രിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായ പരിഹാരമാര്‍ഗ്ഗ നിര്‍ദ്ദേ ശങ്ങളും,നിയമപരമായ സാധ്യതകളും കിഫയുടെ ലീഗല്‍ സെല്‍ അംഗങ്ങളായ അഭിഭാഷകരും,കര്‍ഷക അവകാശ പ്രവര്‍ത്തകരും അവതരിപ്പിക്കും.അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വനം വകുപ്പ് അകാരണമായി പീഡിപ്പിക്കുന്ന കര്‍ഷകര്‍ക്ക് സാധ്യ മായ നിയമ സഹായവും ലക്ഷ്യം വെക്കുന്നതായും ജില്ലാ പ്രസിഡ ന്റ് അറിയിച്ചു.